Thursday, December 8, 2016

പുതിയിടം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം

പ്രിയ പുതിയിടം കുടുംബാംഗങ്ങൾക്ക്,
മൂലേച്ചാലിൽ കുടുംബശാഖയായ പല്ലാട്ടു കുടുംബത്തിലെ ഒരു ഉപകുടുംബശാഖയായ അന്തീനാട് പുതിയിടം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം 2016 ഡിസംബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ അന്തീനാട് സെന്റ് ജോസഫ്‌സ് ചർച്ചു പാരീഷ് ഹാളിൽ ചേരുന്നു. ഈ വർഷത്തെ കുടുംബയോഗ വാർഷികം ഏറ്റെടുത്തു നടത്തുന്നത് പുതിയിടം മണക്കാട്ട് ശാഖയാണ്. രാവിലെ 9 മണിക്ക് ദിവ്യബലിയോടുകൂടി ആരംഭിച്ചു വിവിധ പാരിപാടികളോടുകൂടി 2 മണിക്ക് സമാപിക്കുന്ന വാർഷികത്തിലേക്ക് എല്ലാ കുടുംബാംഗങ്ങളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
കുടുംബയോഗത്തിനുവേണ്ടി 
ജോർജ് ജെ പുതിയിടം (പ്രസിഡന്റ്) 
റോയി മണക്കാട്ട് (സെക്രട്ടറി)

യോഗത്തിലും കുടുംബങ്ങളിലും പാടി പ്രാർഥിക്കാനായി ഞാൻ എഴുതി അയച്ചുകൊടുത്തിട്ടുള്ള ഒരു ധ്യാന പ്രാർഥന താഴെ കൊടുക്കുന്നു:  

ദൈവമേ ഈ ഭൂവിലുള്ളവരൊക്കെയും
ഏക കുടുംബം! അതില്‍നിന്നുമാം
രണ്ടു ചാല്‍ ചേര്‍ന്നൊരു മൂലയിലുണ്ടായ
മൂലയില്‍ചാലില്‍ കുടുംബമായി!!

മൂലയില്‍ ചാലില്‍നിന്നല്ലോ പുതിയിടം
തേടിയന്തീനാട്ടു വന്നു ഞങ്ങള്‍!
രണ്ടുപേര്‍ ചേരുന്നിടത്തു നീയുണ്ടെന്നു
കണ്ടറിഞ്ഞിന്നിതാ ചേര്‍ന്നിടുന്നു!!

ഞങ്ങള്‍ക്കു ശാന്തി, സന്തോഷം, വിവേകവും
ജീവിതാനന്ദവും ലഭ്യമാകാന്‍
ഞങ്ങളില്‍ സ്‌നേഹാര്‍ദ്രഗംഗയായ് ദൈവമേ
അങ്ങൊഴുകീടണേ, ഹൃത്തിലെന്നും!

ദൈവമേ, ഞങ്ങള്‍ക്കിടയ്ക്കു പരസ്പര-
വിശ്വാസം, സ്‌നേഹവും പൂര്‍ണമാകാന്‍
ആവശ്യക്കാര്‍ക്കൊക്കെയങ്ങേകിടും അരുള്‍
ഞങ്ങളില്‍ കാരുണ്യധാരയായി!

ദൈവമേ ഞങ്ങളില്‍ നിന്നോടുണര്‍ന്നിടും
നന്ദിയാം ജീവിതചൈതന്യമീ
ഭൂവിലയല്‍ക്കാരുമായുള്ള സ്‌നേഹമായ് 
മാറവെയിങ്ങു സ്വര്‍ഗം വിടരും!  


ജോസാന്റണി മൂലേച്ചാലില്‍ - 686579; josantonym@gmail.com mob: 9447858743

N.B.
1. മൂലേച്ചാലിൽ കുടുംബത്തിൽ ഏതു ശാഖയിലും നടക്കുന്ന ഏതു പരിപാടിയുടെ ഫോട്ടോയും വീഡിയോയും   ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. മുകളിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെടുക 
2. കുടുംബയോഗം വാർഷികത്തിൽ നല്ലതുപോലെ പാടുന്ന കുട്ടികൾ ആരെയെങ്കിലും കൊണ്ട് 
ഈ പ്രാർഥനാഗാനം പാടിക്കുകയും കുടുംബങ്ങളിലെ സന്ധ്യാ പ്രാർഥനാ വേളയിൽ അർത്ഥബോധത്തോടെ ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്‌താൽ 
ഞാൻ ചരിതാർഥനായി.